കെ ടി ജലീൽ ചട്ടലംഘനം നടത്തിയിട്ടില്ല; വിവാദ നിയമനം ഡെപ്യൂട്ടേഷൻ വഴിയെന്ന് മുഖ്യമന്ത്രി

  • 4
    Shares

ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി. ജലീൽ സത്യപ്രതിജ്ഞാ ലംഘനമോ ചട്ടലംഘനമോ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നിയമനം നൽകിയത് ഡെപ്യൂട്ടേഷൻ വഴിയാണ്. അപേക്ഷ ക്ഷണിച്ച ശേഷം സർക്കാരിന് യോജിച്ച ആളെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചത്.

ആരോപണം അടിസ്ഥാനരഹിതമാണ്. അതിനാൽ സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ടതില്ല. ആദ്യം അഭിമുഖത്തിന് വന്നവർക്ക് നിശ്ചിത യോഗ്യതയുണ്ടായിരുന്നില്ല. അതിനാൽ അദീബിനെ നിയമിക്കുകയായിരുന്നു. പിന്നീട് വിവാദമുണ്ടായപ്പോൾ അദീപ് മാതൃസ്ഥാപനത്തിലേക്ക് തിരിച്ചുപോയി. കെ എം മാണി മന്ത്രിയായിരുന്ന സമയത്തും ഇത്തരത്തിൽ നിയമനം നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

വിഷയത്തിൽ കാര്യമായ അന്വേഷണം വേണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കെ മുരളീധരൻ ആവശ്യപ്പെട്ടു. ജലീലിനൊപ്പം അദ്ദേഹത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിക്കും വിവാദത്തിൽ തുല്യ പങ്കുണ്ടെന്നും മുരളീധരൻ പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *