മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കാൻ കരാർ എടുത്തിരിക്കുന്നുവെന്ന് പ്രതിപക്ഷം; സഭ ബഹിഷ്‌കരിച്ചു

Loading...
  • 6
    Shares

ബന്ധു നിയമന വിവാദത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. കെ മുരളീധരനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കെ ടി ജലീൽ ചട്ടലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഇതിന് മറുപടി നൽകി. അതിനാൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ സ്പീക്കർ പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു

ബന്ധുവായ അദീബിന് വേണ്ടി യോഗ്യതയിൽ ജലീൽ മാറ്റം വരുത്തിയെന്ന് കെ മുരളീധരൻ ആരോപിച്ചു. തെറ്റിന് മുഖ്യമന്ത്രിയും കൂട്ടുനിന്നു. മന്ത്രി പറഞ്ഞിടത്ത് ഒപ്പിടേണ്ട ആളല്ലല്ലോ മുഖ്യമന്ത്രി. സർക്കാർ അഴിമതിയുടെ ചെളിക്കുണ്ടിലാണെന്നും മുരളീധരൻ ആരോപിച്ചു. തുടർന്ന് സഭ ബഹിഷ്‌കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിക്കുകയായിരുന്നു

തെറ്റ് ചെയ്തിട്ടില്ലെന്നും അഴിമതി നടത്തിയെന്ന് തെളിഞ്ഞാൽ രാജിവെക്കാമെന്നും കെ ടി ജലീൽ സഭയിൽ പറഞ്ഞു. തെറ്റ് പറ്റിയെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും ജലീൽ പറഞ്ഞു. എന്നാൽ അഴിമതിക്കാരെ രക്ഷിക്കാൻ മുഖ്യമന്ത്രി കരാർ എടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *