ബന്ധുനിയമന വിവാദം: വിദ്യാഭ്യാസ യോഗ്യത മാറ്റാൻ ജലീൽ നേരിട്ട് ഇടപെട്ടുവെന്ന് പി കെ ഫിറോസ്

  • 8
    Shares

ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ തസ്തികയിൽ അദീബിനെ നിയമിക്കുന്നതിന് മന്ത്രി കെ ടി ജലീൽ നേരിട്ട് ഇടപെട്ടുവെന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. തസ്തികയുടെ വിദ്യാഭ്യാസ യോഗ്യതകൾ മാറ്റുന്നതിന് ജലീൽ വഴിവിട്ട് ഇടപെട്ടതായും ഫിറോസ് ആരോപിച്ചു. ജലീൽ തന്റെ ലെറ്റർ പാഡിൽ സെക്ഷനിലേക്ക് നൽകിയ കുറിപ്പും ഫിറോസ് പുറത്തുവിട്ടു.

അധിക യോഗ്യതക്ക് കാബിനറ്റിന്റെ അംഗീകാരം ആവശ്യമില്ലെന്ന് മന്ത്രി ഫയലിൽ എഴുതി. അടിസ്ഥാന യോഗ്യതയിലാണ് മന്ത്രി മാറ്റം വരുത്തിയത്. യോഗ്യതാ ഇളവിനായി മന്ത്രി സ്വന്തം ലെറ്റർ പാഡിൽ കുറിപ്പ് നൽകുകയായിരുന്നു. ബിടെക് പിജി ഡിബിഎ എംബിഎക്ക് തുല്യമാണെന്ന് മന്ത്രി പറഞ്ഞാൽ മതിയോ എന്നും ഫിറോസ് ചോദിച്ചു

ഗുരുതരമായ ക്രമക്കേടാണ് ജലീൽ നടത്തിയിരിക്കുന്നത്. അദ്ദേഹം രാജിവെച്ച് അന്വേഷണം നേരിടണം. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണോ ഇതെല്ലാമെന്ന് വ്യക്തമാക്കണമെന്നും ഫിറോസ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *