യൂനിവേഴ്‌സിറ്റി കോളജിൽ ശക്തമായ നടപടികൾക്ക് സർക്കാർ; സംഘടനാ പ്രവർത്തനങ്ങൾക്ക് പരിധി ഏർപ്പെടുത്തും

യൂനിവേഴ്‌സിറ്റി കോളജ് സംഭവത്തിൽ സംസ്ഥാന സർക്കാർ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ. അധ്യാപകരെ സ്ഥലം മാറ്റും. വിദ്യാർഥികളെ നിർബന്ധിച്ച് സമരങ്ങൾക്കിറക്കാൻ അനുവദിക്കില്ല. യൂനിവേഴ്‌സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസ് കടത്തിയതിൽ അധ്യാപകരുടെ പങ്കും അന്വേഷിക്കുമെന്ന് മന്ത്രി അറിയിച്ചു

കോളജിൽ സംഘടനാ പ്രവർത്തനങ്ങൾക്ക് പരിധി ഏർപ്പെടുത്താൻ നിയമം കൊണ്ടുവരും. വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിന് പിന്നാലെ നൽകിയ നിർദേശങ്ങൾ കോളജിൽ നടപ്പായില്ല. ഇതും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *