ഭര്‍ത്താവിനെ വിട്ടയക്കണം: കുമളി സ്റ്റേഷനില്‍ യുവതി മക്കളോടൊപ്പം കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

Loading...
  • 11
    Shares

ഇടുക്കി കുമളി പോലീസ് സ്‌റ്റേഷനിൽ കുട്ടികൾക്കൊപ്പം യുവതിയുടെ കുത്തിരിപ്പ് സമരം. രണ്ടും നാലും വയസ്സുള്ള കുട്ടികൾക്കൊപ്പമാണ് കുഴിക്കണ്ടം സ്വദേശി രാജേശ്വരി പ്രതിഷേധിക്കുന്നത്. തല്ലുകേസിൽ അറസ്റ്റ് ചെയ്ത ഭർത്താവ് ജയകുമാറിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സമരം. രണ്ടും നാലും വയസ്സുള്ള കുട്ടികളും രാജേശ്വരിക്കൊപ്പമുണ്ട്

ജയകുമാർ കുറ്റക്കാരനല്ലെന്നും ഭർത്താവിനെ മർദിച്ചയാളെ പോലീസ് പിടികൂടിയില്ലെന്നും ഇവർ ആരോപിച്ചു. ജയകുമാറും അയൽവാസിയായ സുബ്രഹ്മണ്യനും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് ജയകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ സുബ്രഹ്മണ്യനാണ് ജയകുമാറിനെ മർദിച്ചതെന്നും തടയാനെത്തിയ തന്നെയും അയാൾ മർദിച്ചതായും രാജേശ്വരി പറയുന്നു. സുബ്രഹ്മണ്യനെതിരെ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരം. സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് സുബ്രഹ്മണ്യനെ പോലീസ് അറസ്റ്റ് ചെയ്യാത്തതെന്നും രാജേശ്വരി ആരോപിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *