പോലീസുകാരൻ കുമാറിന്റെ ആത്മഹത്യ: മുൻ ഡെപ്യൂട്ടി കമാൻഡന്റ് അറസ്റ്റിൽ

പാലക്കാട് കല്ലേക്കാട് എ ആർ ക്യാമ്പിലെ പോലീസുകാരനായ കുമാറിന്റെ മരമത്തിൽ മുൻ ഡെപ്യൂട്ടി കമാൻഡന്റ് എസ് സുരേന്ദ്രൻ അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കുമാറിന്റെ ഭാര്യയും ബന്ധുക്കളും ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി അന്വേഷണത്തെ കുറിച്ച് പരാതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. കുമാറിന്റെ ആത്മഹത്യാക്കുറിപ്പിലെയും ഭാര്യയുടെ പരാതിയുടെയും ആരോപണങ്ങൾ കണക്കിലെടുത്താണ് അറസ്റ്റ്.

കേസിൽ രണ്ട് എഎസ്‌ഐമാർ അടക്കം 7 പോലീസുകാരെ അറസ്റ്റ് ചെയ്തിരുന്നു. എആർ ക്യാമ്പിലെ പോലീസുകാരെ വീടിന്റെ പണിക്ക് ഉപയോഗിക്കുന്നതായി ആരോപണം നേരിട്ട ഉദ്യോഗസ്ഥനാണ് സുരേന്ദ്രൻ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *