മുഖ്യമന്ത്രി പദം ഒഴിയാം, മനസ്സ് മടുത്തെന്ന് കുമാരസ്വാമി; ബംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ

കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാർ വിശ്വാസ വോട്ടെടുപ്പ് തേടാനിരിക്കെ മുഖ്യമന്ത്രി പദം ഒഴിയാൻ തയ്യാറെന്ന് വ്യക്തമാക്കി എച്ച് ഡി കുമാരസ്വാമി. നിലവിലെ സംഭവവികാസങ്ങളിൽ മനസ്സ് മടുത്തു. ഇത്രയും കാലം പ്രവർത്തിച്ചത് വിശ്വാസ്യതയോടെയാണ്.

സർക്കാരിന്റെ പതനത്തിന് ഉത്തരവാദിത്വം ഏറ്റെടുക്കാനില്ല. വിശ്വാസ വോട്ടെടുപ്പ് വലിച്ചുനീട്ടാൻ ശ്രമിച്ചിട്ടില്ല. വോട്ടെടുപ്പ് വൈകിയതിന് മാപ്പ് ചോദിക്കുന്നതായും കുമാരസ്വാമി പറഞ്ഞു.

ഇന്ന് ബംഗളൂരുവിൽ ഭരണ-പ്രതിപക്ഷ അനുകൂലികൾ തമ്മിലടിച്ചിരുന്നു. സ്വതന്ത്ര എംഎൽഎമാരെ തടവിൽ പാർപ്പിച്ചിരിക്കുന്ന് ആരോപിച്ചായിരുന്നു ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്. ബംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *