കുമ്പസാര നിരോധനം: ദേശീയ വനിതാ കമ്മീഷനെതിരെ ക്രിസ്തീയ സഭകൾ; മതസ്വാതന്ത്ര്യം നിഷേധിക്കുന്നു

  • 18
    Shares

കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷൻ രേഖ ശർമ നടത്തിയ പ്രസ്താവനക്കെതിരെ ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർതോമ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവ. കുമ്പസാരം നിർത്തലാക്കുന്നത് വ്യക്തിയുടെ വിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കാനുള്ള നീക്കമായേ കാണാനാകു

ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിത്. കുമ്പസാര രഹസ്യം ബ്ലാക്ക് മെയിൽ ചെയ്തു പീഡിപ്പിച്ചുവെന്ന ആരോപണം തെളിയിക്കപ്പെട്ടാൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നാണ് സഭയുടെ നിലപാട്. ഇതിന്റെ പേരിൽ പുരോഹിതരെ ഒന്നടങ്കം ആക്ഷേപിക്കുന്നത് ശരിയല്ല. ലക്ഷക്കണക്കിന് വിശ്വാസികൾക്ക് ആശ്വാസപ്രദമാണെന്ന് തെളിഞ്ഞിട്ടുള്ള മതാനുഷ്ഠാനം നിരോധിക്കണമെന്ന് വാദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കാതോലിക്ക ബാവ പറഞ്ഞു

വനിതാ കമ്മീഷന്റെ നിലപാട് തള്ളി ലത്തീൻ സഭാ അധ്യക്ഷൻ ആർച്ച് ബിഷപ് എം സൂസപാക്യവും രംഗത്തെത്തി. മതസ്വാതന്ത്ര്യം നിഷേധിക്കാനുള്ള നീക്കത്തെ തടയണം. കുമ്പസാരം നിരോധിക്കണമെന്ന നിലപാട് മുൻവിധിയോടെയുള്ളതാണെന്നും സൂസപാക്യം പറഞ്ഞു

ദേശീയ വനിതാ കമ്മീഷന്റെ നിലപാട് കേന്ദ്ര സർക്കാറിന്റെ നിലപാടല്ലെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും പ്രതികരിച്ചിരുന്നു. മതവിശ്വാസങ്ങളിൽ സർക്കാർ ഒരിക്കലും ഇടപെടില്ലെന്നും കണ്ണന്താനം പറഞ്ഞു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *