കുമ്പസാര രഹസ്യം ബ്ലാക്ക് മെയിൽ ചെയ്ത് പീഡനം; വൈദികൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ

  • 7
    Shares

കുമ്പസാര രഹസ്യം ബ്ലാക്ക് മെയിൽ ചെയ്ത് ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഓർത്തഡോക്‌സ് സഭയിലെ നാല് വൈദികരിൽ ഒരാൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നിരണം ഭദ്രാസനത്തിലെ ഫാദർ എബ്രഹാം വർഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്

യുവതിയുടെ പരാതിയിൽ ഇയാളടക്കം നാല് വൈദികർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ അറസ്റ്റിനൊരുങ്ങുന്ന സാഹചര്യത്തിലാണ് വൈദികൻ മുൻകൂർ ജാമ്യവുമായി ഹൈക്കോടതിയെ സമീപിചിച്ചത്. എബ്രഹാം വർഗീസ് തന്നെ പതിനാറാം വയസ്സിൽ പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയിരുന്നു

കേസുമായി തനിക്ക് ബന്ധമില്ലെന്നും കെട്ടിച്ചമച്ച കഥയാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ വൈദികൻ പറയുന്നു. പരാതിക്ക് പിന്നിൽ യുവതിയുടെ ഭർത്താവാണെന്നും ഹർജിയിൽ ആരോപിക്കുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *