കുമ്പസാര പീഡനം: കീഴടങ്ങാൻ വൈദികർക്ക് അന്ത്യശാസനം; ഇല്ലെങ്കിൽ അറസ്റ്റ് ചെയ്യും

  • 7
    Shares

കുമ്പസാര രഹസ്യം ബ്ലാക് മെയിൽ ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിൽ കഴിയുന്ന വൈദികർക്ക് പോലീസിന്റെ അന്ത്യശാസനം. ഇന്ന് കീഴടങ്ങണമെന്ന് പോലീസ് അഭിഭാഷകർ മുഖേന വൈദികർക്ക് കത്ത് നൽകി. കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്

ഒളിവിൽ കഴിയുന്ന ഒന്നാം പ്രതി എബ്രഹാം വർഗീസ്, നാലാം പ്രതി ജെയ്‌സ് കെ ജോർജ് എന്നിവരോടാണ് പോലീസിന്റെ അന്ത്യശാസനം. ഇവർ രണ്ട് പേരും മുൻകൂർ ജാമ്യത്തിനായി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. മൂന്നാം പ്രതിയായ ജോൺസൺ വി സാമുവലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇതുവരെ തീർപ്പ് കൽപ്പിച്ചിട്ടില്ല. മറ്റ് രണ്ട് പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു

ഇന്നലെ അറസ്റ്റിലായ വൈദികൻ ജോബ് മാത്യു ഇന്ന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ ജാമ്യഹർജി ഫയൽ ചെയ്യുമെന്നാണ് അറിയുന്നത്. ഇന്നലെയാണ് ജോബ് മാത്യു പോലീസിന് മുന്നിൽ കീഴടങ്ങിയത്. നിലവിൽ പത്തനംതിട്ട ജില്ലാ ജയിലിൽ റിമാൻഡിലാണ് അദ്ദേഹം

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *