കുമ്പസാര പീഡനം: ഒളിവിലായിരുന്ന വൈദികർ കീഴടങ്ങി

  • 5
    Shares

തിരുവനന്തപുരം: കുമ്പസാര രഹസ്യം ബ്ലാക്ക് മെയിൽ ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ രണ്ട് വൈദികർ കൂടി കീഴടങ്ങി. ഒന്നാം പ്രതി എബ്രഹാം വർഗീസ്, നാലാം പ്രതി ജെയ്‌സ് കെ ജോർജ് എന്നിവരാണ് കീഴടങ്ങിയത്.

തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എബ്രഹാം വർഗീസ് കീഴടങ്ങിയത്. കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലാണ് ജെയ്‌സ് കെ ജോർജ് കീഴടങ്ങിയത്. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് കീഴടങ്ങൽ

കേസിലെ മുഖ്യപ്രതിയാണ് എബ്രഹാം വർഗീസ്. വീട്ടമ്മയെ വിവാഹത്തിന് മുമ്പ് തന്നെ ഇയാൾ പീഡിപ്പിച്ച് വന്നിരുന്നു. വിവാഹത്തിന് ശേഷവും പീഡനം തുടർന്നു. നാനൂറിലേറെ തവണ ഇയാൾ ശാരീരികമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് വീട്ടമ്മയുടെ പരാതിയിൽ പറയുന്നത്.

രണ്ട് വൈദികരെയും കസ്റ്റഡിയിൽ വാങ്ങാനുള്ള ഒരുക്കത്തിലാണ് പോലീസ്. എന്നാൽ വൈദികർ ഇത് എതിർത്തേക്കും. ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നും അന്വേഷണ സംഘം എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകാമെന്നും ഇവർ അറിയിക്കും. ഇതിനാൽ ജാമ്യം വേണമെന്ന വാദമായിരിക്കും വൈദികർ ഉന്നയിക്കുക

ADVT ASHNAD


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *