കുമ്പസാര പീഡനം: വൈദികരുടെ അറസ്റ്റ് സുപ്രീം കോടതി വ്യാഴാഴ്ച വരെ തടഞ്ഞു

  • 12
    Shares

കുമ്പസാര രഹസ്യം ബ്ലാക്ക് മെയിൽ ചെയ്തു വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഓർത്തഡോക്‌സ് വൈദികരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. പ്രതികളെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചു. പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റിയ സാഹചര്യത്തിലാണ് ഉത്തരവ്

ഒന്നാം പ്രതി എബ്രഹാം വർഗീസ്, രണ്ടാം പ്രതി ജയിംസ് കെ ജോർജ് എന്നിവരുടെ അറസ്റ്റാണ് കോടതി തടഞ്ഞത്. മറ്റന്നാൾ കേസ് പരിഗണിച്ച ശേഷമേ മറ്റ് നടപടികളിലേക്ക് കടക്കാവുവെന്ന് സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി

ഇന്ന് സമയക്കുറവ് മൂലമാണ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്. പീഡനാരോപണം ഉന്നയിച്ച സ്ത്രീയുമായി ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് വൈദികർക്കുണ്ടായിരുന്നതെന്ന് ഇവരുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. കേസിൽ രണ്ട് വൈദികർ നേരത്തെ കീഴടങ്ങിയിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *