കുമ്പസാര പീഡനം: വൈദികൻ സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

Loading...
  • 8
    Shares

കുമ്പസാര രഹസ്യം ബ്ലാക്ക്‌മെയിൽ ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ ഓർത്തഡോക്‌സ് സഭയിലെ വൈദികൻ സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസാണ് സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

യുവതി തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടിലെന്നും യുവതി നൽകിയ സത്യവാങ്മൂലത്തിൽ താൻ ബലാത്സംഗം ചെയ്തതായി പറയുന്നില്ലെന്നും ജാമ്യാപേക്ഷയിൽ വൈദികൻ പറയുന്നു. എബ്രഹാം വർഗീസ് പതിനാറാം വയസ്സിൽ തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

എബ്രഹാം വർഗീസ്, ജയിസ് ജോർജ് എന്നിവർ നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഫാദർ ജയിസ് ജോർജും സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകിയേക്കുമെന്നാണ് സൂചന. അതേസമയം ഇരു വൈദികരോടും കീഴടങ്ങണമെന്നും ഇല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *