ശബരിമലയിൽ പ്രതിഷേധം ശക്തമാക്കാൻ ബിജെപി കുമ്മനത്തെ സംസ്ഥാനത്ത് എത്തിക്കും

  • 46
    Shares

മിസോറാം ഗവർണറായ കുമ്മനം രാജശേഖരനെ ശബരിമല പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തേക്ക് തിരികെ എത്തിക്കാനുള്ള നീക്കം ശക്തമാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ കുമ്മനം സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് പാർട്ടിക്ക് ഗുണകരമാകുമെന്ന ചിന്തയിലാണ് ചർച്ച. മനോരമയാണ് വാർത്ത നൽകുന്നത്.

ശബരിമല പ്രതിഷേധത്തിന്റെ നേതൃസ്ഥാനത്തേക്ക് കുമ്മനത്തെ എത്തിക്കാനാണ് നീക്കം. കേന്ദ്രസർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതുവരെ കുമ്മനം ഗവർണറായി തുടരട്ടെയെന്ന മുൻ നിലപാടിൽ നിന്ന് കേന്ദ്ര നേതൃത്വവും മാറി ചിന്തിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

മിസോറാമിൽ നവംബർ 28ന് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഡിസംബർ 11നാണ് വോട്ടെണ്ണൽ. ഇതിന് ശേഷം ജനുവരിയിൽ കുമ്മനത്തെ കേരളത്തിലെ പ്രവർത്തനങ്ങൾക്കായി അയക്കാനാണ് ആലോചനകൾ നടക്കുന്നത്. നിലവിൽ ശബരിമല പ്രതിഷേധ പരിപാടികൾക്ക് മൂർച്ച പോര എന്ന നിലപാടാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനുള്ളത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *