Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

കുമ്മനം അബദ്ധങ്ങൾ തുടരുന്നു; സിപിഎമ്മിനെ ആക്രമിക്കാനുള്ള പോസ്റ്റിൽ പോക്‌സോ പോസ്‌കോയായി

Kerala

കുമ്മനം അബദ്ധങ്ങൾ തുടരുന്നു; സിപിഎമ്മിനെ ആക്രമിക്കാനുള്ള പോസ്റ്റിൽ പോക്‌സോ പോസ്‌കോയായി

ഗൗരവത്തിൽ എന്ത് അവതരിപ്പിച്ചാലും ട്രോളായി മാറുന്ന ഗതികേട് കുറച്ചു കാലങ്ങളായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ വേട്ടയാടാൻ തുടങ്ങിയിട്ട്. ഇന്നും അതുപോലൊരു അബദ്ധത്തിൽ ചെന്നു ചാടിയിരിക്കുകയാണ് കുമ്മനം. ട്വിറ്ററിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന് അബദ്ധം പിണഞ്ഞിരിക്കുന്നത്.

എരമംഗലത്ത് പതിനേഴുകാരി കുളിക്കുന്നത് ഒളിഞ്ഞുനോക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിന് സിപിഎം നേതാവ് പിടിയിലായി എന്ന പത്ര വാർത്ത ഷെയർ ചെയ്യുകയായിരുന്നു ബിജെപി നേതാവ്. പക്ഷേ പോസ്റ്റിലെ കമന്റിൽ പോക്‌സോ നിയമം എന്നത് പക്ഷേ പോസ്‌കോ ആയിപ്പോയി. ഇതോടെ സമൂഹ മാധ്യമങ്ങളിൽ പരിഹാസച്ചിരിയും പടർന്നു.

ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട കൂടുതൽ സഖാക്കൾ പുറത്തുവരുന്നു. കേരളത്തിലെ മറ്റൊരു സിപിഎം നേതാവ് കൂടി പോസ്‌കോ നിയമപ്രകാരം അറസ്റ്റിലായി എന്നാണ് നേതാവ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

Advertisement

Title

Advertisement
To Top