കുമ്മനം തിരിച്ചുവന്നാൽ മത്സരിപ്പിക്കുമെന്ന് ശ്രീധരൻ പിള്ള; വെള്ളാപ്പള്ളിയും സുകുമാരൻ നായരും മനസ്സു കൊണ്ട് ബിജെപിക്കൊപ്പം
മിസോറാം ഗവർണറായ കുമ്മനം രാജശേഖരൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നാൽ മത്സരിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. എന്നാൽ ഗവർണർ പദവിയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെടില്ലെന്നും അദ്ദേഹം വ്യക്തിപരമായി തീരുമാനമെടുത്താൽ സ്വാഗതം ചെയ്യുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി
പൊതുവെ ഒരു ഗവർണർ ഭരണഘടനയും കീഴ് വഴക്കവും സങ്കൽപ്പവുമനുസരിച്ച് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്ന സാഹചര്യം ഉണ്ടാകാറില്ല. രാഷ്ട്രീയത്തിലേക്ക് കുമ്മനം വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെയും എസ് എൻ ടി ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും മനസ്സ് ബിജെപിക്ക് ഒപ്പമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു