കുമ്മനം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നു; തിരുവനന്തപുരത്ത് മത്സരിച്ചേക്കും
2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുമ്മനം രാജശേഖരൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമെന്ന് റിപ്പോർട്ട്. കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ മിസോറാം ഗവർണറാണ് കുമ്മനം രാജശേഖരൻ. എന്നാൽ അദ്ദേഹം തിരിച്ചുവരണമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നുമാണ് പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നതെന്ന് സംസ്ഥാന വക്താവ് എം എസ് കുമാർ വെളിപ്പെടുത്തി
രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന കുമ്മനത്തെ സ്ഥാനാർഥിയാക്കിയാൽ ബിജെപിക്ക് ജയസാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ടി എൻ സീമയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്താൻ കുമ്മനത്തിന് സാധിച്ചിരുന്നു.