മുത്തലാഖ് ബിൽ ചർച്ചയിൽ പങ്കെടുക്കാതെ കല്യാണത്തിന് പോയി; കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനവുമായി ഇടതുപക്ഷം

Loading...
  • 17
    Shares

ലോക്‌സഭയിൽ നടന്ന മുത്തലാഖ് ബിൽ ചർച്ചയിൽ പങ്കെടുക്കാതെ മുസ്ലിം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടി മാറി നിന്നതിനെ ചൊല്ലി വിവാദം മുറുകുന്നു. പ്രവാസിയുടെ മകളുടെ വിവാഹത്തിനായാണ് കുഞ്ഞാലിക്കുട്ടി മുത്തലാഖ് ബിൽ ചർച്ചയിൽ പങ്കെടുക്കാതെ നാട്ടിൽ തങ്ങിയത്. കുഞ്ഞാലിക്കുട്ടി മുസ്ലിം സമുദായത്തെ വഞ്ചിച്ചെന്ന് ഐഎൻഎല്ലും ഇടതുപക്ഷവും ആരോപിച്ചു

തൊഴിലില്ലായ്മയോ പട്ടിണിയോ ഒന്നും പ്രശ്‌നമല്ലാത്ത ലീഗ് സമുദായവുമായി മാത്രം ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അങ്ങനെയുള്ള ലീഗിന്റെ പാർലമെന്ററി പാർട്ടി നേതാവാണ് സമുദായത്തെ ബാധിക്കുന്ന ഗുരുതരമായ ചർച്ചയിൽ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായിരിക്കുന്നതെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു

ബിജെപിയുമായുള്ള ലീഗിന്റെ ഒത്തുകളിയാണിതെന്ന് ഐഎൻഎൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംകെ അബ്ദുൽ അസീസ് പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും വിമാനം വൈകിയെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി വിട്ടുനിന്നിരുന്നു. എന്നാൽ സംഭവത്തിൽ കുഞ്ഞാലിക്കുട്ടിയോട് തന്നെ മറുപടി ചോദിക്കാനാണ് ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് പ്രതികരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *