നിക്ഷേപകരുടെ 136 കോടിയുമായി മുങ്ങിയ കുന്നത്തുകളത്തിൽ ജ്വല്ലറി ഉടമക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

  • 22
    Shares

നിക്ഷേപകരിൽ നിന്ന് 136 കോടി രൂപയോളം പിരിച്ചെടുത്ത ശേഷം മുങ്ങിയ കുന്നത്തുകളത്തിൽ ജ്വല്ലറി ഉടമകൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കെ വി വിശ്വനാഥൻ, ഭാര്യ രമണി, മക്കളായ ജീത്തു, നീതു, മരുമക്കൾ ഡോ. സുനിൽബാബു, ഡോ. ജയചന്ദ്രൻ എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്.

നിക്ഷേപകരുടെ പരാതിയെ തുടർന്നാണ് നടപടി. ഇവർ വിദേശത്തേക്ക് കടക്കാതിരിക്കാൻ പാസ്‌പോർട്ടുകൾ കണ്ടുകെട്ടും. 136 കോടിയിലധികം രൂപ നഷ്ടപ്പെട്ടതായാണ് ഇതുവരെയുള്ള കണക്ക്. 1600 പേരാണ് തങ്ങളുടെ നിക്ഷേപം നഷ്ടപ്പെട്ടതായി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുള്ളത്.

കുന്നത്തുകളത്തിൽ ധനകാര്യ സ്ഥാനപങ്ങൾ പാപ്പർ ഹർജിയുമായി കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ കോടതി റിസീവറെ നിയമിച്ചിട്ടുണ്ട്. പാപ്പർ ഹർജിയിൽ റിസീവറെ നിയമിച്ച കോടതി സ്ഥാപന ഇടപാടുകാർക്ക് സമൻസ് അയക്കാനും ഉത്തരവിട്ടു. ജ്വല്ലറി ഉടമകൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *