കുന്നത്തുകുളത്തിൽ ജ്വല്ലറി ഉടമ വിശ്വനാഥൻ ആശുപത്രികെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

  • 7
    Shares

തട്ടിപ്പു കേസിൽ പ്രതിയായ കുന്നത്തുകുളത്തിൽ ജ്വല്ലറി ഉടമ കെ വി വിശ്വനാഥൻ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായിരുന്ന കെ വി വിശ്വനാഥൻ കോട്ടയത്തെ സ്വകാര്യ ആശുപത്രിയുടെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു

രാവിലെ എട്ടരയോടെയാണ് സംഭവം. കസ്റ്റഡിയിലിരിക്കെയാണ് ആശുപത്രിയിൽ ചികിത്സയിലെത്തിയത്. പോലീസിന്റെ കണ്ണുവെട്ടിച്ച് ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറുകയായിരുന്നു. കോട്ടയം സബ് കോടതി ഇയാളെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു.

നിക്ഷേപ തട്ടിപ്പ് കേസിലാണ് വിശ്വനാഥൻ അറസ്റ്റിലായത്. 35 കോടിയോളം നിക്ഷേപ തട്ടിപ്പ് നടന്നതായാണ് കേസ്. വിശ്വനാഥനെ കൂടാതെ ഭാര്യ, മകൾ, മരുമകൻ എന്നീവർക്കെതിരെയും കേസുണ്ട്‌

Leave a Reply

Your email address will not be published. Required fields are marked *