കുന്നത്തുനാട് നിലംനികത്തൽ വിവാദം: താനറിയാതെ ഒരു ഉത്തരവും പുറത്തിറങ്ങരുതെന്ന് റവന്യു മന്ത്രി

കുന്നത്തുനാട് നിലം നികത്തലുമായി ബന്ധപ്പെട്ട വിഷയത്തിൽ കടുത്ത നിലപാടുമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. താനറിയാതെ ഒരു ഉത്തരവും പുറത്തിറങ്ങരുതെന്ന് റവന്യു മന്ത്രി കർശന നിർദേശം നൽകി. റവന്യു സെക്രട്ടറിക്ക് രേഖാമൂലമാണ് നിർദേശം നൽകിയത്.

നിലംനികത്തലുമായി ബന്ധപെട്ട് അനുകൂലമായി ഇറക്കിയ സർക്കാർ ഉത്തരവ് മന്ത്രി ഇടപെട്ട് മരവിപ്പിച്ചിരുന്നു. മരവിപ്പിച്ച ഉത്തരവിന് നിയമസാധുതയില്ലെന്ന് അഡ്വക്കറ്റ് ജനറൽ മുഖ്യമന്ത്രിക്ക് നിയമോപദേശം നൽകി. ഇതിന്റെ പകർപ്പ് റവന്യു മന്ത്രിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. തുടർന്നാണ് മന്ത്രി കടുത്ത നിലപാടിലേക്ക് കടന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *