മറന്നുവെച്ച പാസ്‌പോർട്ടുമായി കെ എസ് ആർ ടി സി തിരികെ വിമാനത്താവളത്തിലെത്തി; വണ്ടറടിച്ച് പ്രവാസി, കയ്യടിച്ച് സോഷ്യൽ മീഡിയ

  • 725
    Shares

യാത്രക്കാരൻ വണ്ടിയിൽ മറന്നുവെച്ച പാസ്‌പോർട്ടും വിമാന ടിക്കറ്റും തിരികെ നൽകാനായി മാത്രം കെ എസ് ആർ ടി സി ബസ് വിമാനത്താവളത്തിലെത്തി. ഏറെ പരാതികൾ കേൾക്കുമെങ്കിലും കെ എസ് ആർ ടി സി ജീവനക്കാരുടെ ഇത്തരം നന്മകൾ കൂടി കണ്ട് വണ്ടറടിക്കുകയാണ് സോഷ്യൽ മീഡിയ. രേഖകളും മറ്റും തിരികെ ലഭിച്ച പ്രവാസിയാകട്ടെ വണ്ടറടിച്ച് കണ്ണുനിറഞ്ഞ അവസ്ഥയിലുമായി പോയി.

കോഴിക്കോട് നിന്നും നെടുമ്പാശ്ശേരി വിമാനത്താവളം വഴി എറണാകുളത്തേക്ക് സർവീസ് നടത്തുന്ന jn 412 kurtc ലോ ഫ്‌ളോർ ബസും ജീവനക്കാരുമാണ് നന്മ എന്തെന്ന് കാണിച്ചുകൊടുത്തത്. നെടുമ്പാശ്ശേരിയിൽ യാത്രക്കാരെ ഇറക്കി തിരികെ യാത്ര തുടരുന്നതിനിടെയാണ് ജീവനക്കാർ പാസ്‌പോർട്ടും ടിക്കറ്റും അടങ്ങിയ കിറ്റ് ബസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. യാത്രക്കാരോട് സംസാരിച്ച ശേഷം ഡ്രൈവറും കണ്ടക്ടറുമായ കൃഷ്ണദാസ്, നിസാർ എന്നിവർ വണ്ടി ഉടനെ തിരിച്ച് വിമാനത്താവളത്തിലേക്ക് വിടുകയായിരുന്നു.

ഗൾഫിൽ ജോലിക്ക് പോകുന്ന മൊയ്തീൻ എന്നയാളുടെ രേഖകളായിരുന്നു മറന്നുവെച്ചിരുന്നത്. ബസ് തിരികെ വിമാനത്താവളത്തിലെത്തി ഹോണടിച്ച് ശ്രദ്ധ ആകർഷിച്ചു. ആരും വരാതിരുന്നതോടെ മൂന്ന് യാത്രക്കാർ പുറത്തിറങ്ങി അന്വേഷണം ആരംഭിച്ചു. കുറച്ചു സമയത്തിനുള്ളിൽ മൊയ്തീനെ ഇവർ കണ്ടെത്തുകയും രേഖകൾ കൈമാറുകയും ചെയ്തു. മൊയ്തീനും സമാധാനമായി. ബസിലെ യാത്രക്കാരനായ അനീഷ് അഷ്‌റഫ് ഫേസ്ബുക്ക് വഴിയാണ് ഇക്കാര്യം അറിയിച്ചത്.

…KSRTC യിലെ ഹീറോസ്… സല്യൂട്ട് (6/01 /2019 രാത്രി 11 മണി ആയിക്കാണും)ഇന്നലെ കോഴിക്കോട്ട് നിന്ന് ഈ ബസിലാണ് ഞാൻ…

Posted by Aneesh Ashraf on Monday, 7 January 2019


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *