കുട്ടനാട്ടിൽ ബേക്കറിയിൽ സ്ഫോടനം. പുളിങ്കുന്നിൽ ജങ്കാറിന് സമീപമുള്ള ബേക്കറിയിലെ ഐസ്ക്രീം സ്റ്റോറേജിലാണ് പൊട്ടിത്തെറിയുണ്ടായത്. പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. കടയുടെ പിന്നിലെ ഭിത്തികളും ഷട്ടറുകളും സ്ഫോടനത്തിൽ തകർന്നിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.