കുട്ടനാട്ടിൽ മന്ത്രിമാർ തമ്മിൽ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് ഇ പി ജയരാജൻ

  • 11
    Shares

കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിമാർ തമ്മിൽ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. കുട്ടനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്. മന്ത്രിമാർ അവിടെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു

നവകേരളം സൃഷ്ടിക്കായുള്ള നെതർലാൻഡ് ആസ്ഥാനമായുള്ള കൺസൾട്ടൻസിക്കെതിരായ ആരോപണണങ്ങളിൽ കഴമ്പില്ലെന്നും ഇ പി പറഞ്ഞു. കേരളത്തിന്റെ പുനർ നിർമാണത്തിൽ കെപിഎംജിയുമായി സഹകരിക്കും. ദുരന്തബാധിതർക്കുള്ള കിറ്റ് വിതരണം ഈയാഴ്ച പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി

പുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് അവ എത്തിച്ചു കൊടുക്കാനുള്ള നടപടി തുടങ്ങി. അതുപോലെ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവർക്ക് അവ നൽകാൻ നടപടിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *