മഴക്കെടുതി: കുട്ടനാടിൽ ആയിരം കോടിയുടെ നഷ്ടം; കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കും

  • 15
    Shares

കുട്ടനാടിലെ മഴക്കെടുതി സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തുന്നതിനായി ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിലാണ് യോഗം ചേർന്നത്. അതേസമയം മുഖ്യമന്ത്രി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ തയ്യാറാകത്തതതിൽ വ്രതിഷേധിച്ച് പ്രതിപക്ഷം അവലോകന യോഗത്തിൽ പങ്കെടുത്തില്ല

കുട്ടനാട് പാക്കേജ് പുനരൂജ്ജീവിപ്പിക്കാൻ അവലോകന യോഗത്തിൽ ധാരണയായി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രി ജി സുധാകരൻ അറിയിച്ചു. ജലനിയന്ത്രണ സംവിധാനങ്ങൾ നടപ്പിലാക്കും.

കുട്ടനാട് മാത്രം ആയിരം കോടിയുടെ നഷ്ടം സംഭവിച്ചതായി മന്ത്രി അറിയിച്ചു. റോഡുകൾ നന്നാക്കാൻ മാത്രം അഞ്ഞൂറ് കോടി ആവശ്യമായി വരുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ അഭിമുഖീകരിക്കാതെ മടങ്ങിയതും ശ്രദ്ധേയമായി

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *