കുട്ടനാട്ടിലെ ദുരിതാശ്വാ ക്യാമ്പുകളിൽ കുടിവെള്ള ക്ഷാമം; ആളുകളെ ആലപ്പുഴയിലേക്ക് മാറ്റുന്നു
കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടതോടെ ആളുകളെ കൂട്ടത്തോടെ ആലപ്പുഴയിലേക്ക് മാറ്റാൻ തീരുമാനം. ക്യാമ്പുകൾ വിട്ട് ജനങ്ങൾ പോകാൻ തയ്യാറാകാത്തത് അധികൃതരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ടോറസ് ലോറിയിലാണ് ആളുകളെ മാറ്റുന്നത്
മലിന ജലം പാചകത്തിനും മറ്റും ഉപയോഗിക്കുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കും. ശൗചാലങ്ങൾ ഉപയോഗിക്കാൻ സാധിക്കാതെ വന്നു. കടകളിലും അത്യാവശ്യ സാധനങ്ങൾ തീർന്നു തുടങ്ങി. ഇതെല്ലാം പരിഗണിച്ചാണ് ജനങ്ങളെ മാറ്റുന്നത്. ക്യാമ്പിലുള്ളവരെ ഇക്കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുകയാണ്.