എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ല, കറിവേപ്പിലയാക്കാൻ അനുവദിക്കില്ല; ബിജെപിയിലേക്ക് പോകുമെന്ന സൂചന തള്ളാതെ കെ വി തോമസ്

  • 117
    Shares

എറണാകുളത്ത് സീറ്റ് നിഷേധിച്ചതിൽ പൊട്ടിത്തെറിച്ച് സിറ്റിംഗ് എംപി കെ വി തോമസ്. തന്നെ കറിവേപ്പില പോലെ വലിച്ചെറിയാൻ സമ്മതിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളത്ത് ഹൈബി ഈഡനെയാണ് സ്ഥാനാർഥിയായി കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

താനൊരു കോൺഗ്രസുകാരനാണ്. എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ല. പാർട്ടിക്ക് വേണ്ടെങ്കിലും രാഷ്ട്രീയവുമായി ജനങ്ങൾക്കിടയിൽ തുടരും. ഗ്രൂപ്പില്ലാത്തതാണ് തനിക്ക് സീറ്റ് ലഭിക്കാതെ പോയത്. പ്രായമായത് തന്റെ തെറ്റല്ല. താൻ ആകാശത്ത് നിന്നു പൊട്ടിവീണതല്ലെന്നും കെ വി തോമസ് പറഞ്ഞു.

ബിജെപിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് അതൊന്നും പറയേണ്ട അവസരമല്ലല്ലോ ഇതെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം. ബിജെപിയിലേക്ക് പോകുമെന്ന സൂചന നിഷേധിക്കാനും അദ്ദേഹം തയ്യാറായില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *