കെ വി തോമസുമായി ചർച്ച നടത്തിയെന്ന് ശ്രീധരൻ പിള്ള; വിശ്വസിക്കില്ലെന്ന് കോൺഗ്രസ്

  • 17
    Shares

സീറ്റ് മോഹത്തെ തുടർന്ന് ദു:ഖിതനായ കെ വി തോമസുമായി ബിജെപി ദേശീയ നേതൃത്വം ചർച്ച നടത്തിയെന്ന് പി എസ് ശ്രീധരൻ പിള്ള. സംസ്ഥാന നേതാക്കൾ കെ വി തോമസുമായി പക്ഷേ ചർച്ചകൾ നടത്തിയിട്ടില്ല. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. സീറ്റ് ചർച്ചയിൽ കെ വി തോമസിന്റെ പേരും വരുന്നതിൽ അസ്വാഭാവികതയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു

സ്മൃതി ഇറാനി, നിർമല സീതാരാമൻ തുടങ്ങിയ ദേശീയ നേതാക്കളാണ് കെ വി തോമസവുമായി ചർച്ച നടത്തിയതെന്നാണ് വിവരം. മോദിയുടെ ദൂതൻ കെ വി തോമസവുമായി നേരിട്ട് ബന്ധപ്പെട്ടതായും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്.

എന്നാൽ ബിജെപി നേതാക്കളുമായി കെ വി തോമസ് ചർച്ച നടത്തിയെന്ന അഭ്യൂഹങ്ങൾ വിശ്വസിക്കുന്നില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ പറഞ്ഞു. സ്ഥാനാർഥിത്വത്തിൽ നിന്ന് മാറ്റി നിർത്തുമ്പോൾ കെ വി തോമസിന് പകരം മറ്റ് പരിഗണനകൾ നേതൃത്വം ആലോചിച്ചിട്ടുണ്ടാകുമെന്നും ബെന്നി ബഹന്നാൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *