കണ്ണടച്ച് ഇരുട്ടാക്കുന്ന സുരേഷ് ഗോപിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: ലക്ഷ്മി രാജീവ്

  • 865
    Shares

തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കായതിനാൽ വിഷു ദിവസം രാവിലെ താമസിക്കുന്ന ഹോട്ടലിൽ നിന്ന് എഴുന്നേറ്റ് കുളിയും പ്രഭാത കർമങ്ങളും നടത്തി അമ്പലത്തിൽ എത്തി കണി കാണുന്നതുവരെ താൻ കണ്ണ് തുറന്നില്ലെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ എഴുത്തുകാരി ലക്ഷ്മി രാജീവ്. ഫേസ്ബുക്ക് പേജ് വഴിയാണ് ലക്ഷ്മിയുടെ പ്രതികരണം. കണ്ണടച്ച് ഇരുട്ടാക്കുന്ന സുരേഷ് ഗോപിയെ ദേശീയ ദുരന്തമാക്കി പ്രഖ്യാപിക്കണമെന്ന് ഇവർ പറയുന്നു

പോസ്റ്റിന്റെ പൂർണരൂപം

കണ്ണ് തുറക്കാതെ പ്രഭാത കൃത്യങ്ങൾ എല്ലാം ചെയ്തു, വസ്ത്രം മാറി, ഹോട്ടൽ റൂമിൽ നിന്നിറങ്ങി നേരെ തിരുവമ്പാടിയിൽ ചെന്നിട്ടെ കണ്ണ് തുറന്നുള്ളൂ എന്ന് സുരേഷ് ഗോപി പറഞ്ഞത് അറിഞ്ഞു. വല്ലയിടത്തും വീണു തലപൊട്ടിയെങ്കിൽ സർക്കാരിന് അതുമൊരു ബാധ്യത ആയേനെ.

കണ്ണടച്ച് ഇരുട്ടാക്കുന്ന ഇയാളെ ഒക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.

കഴിഞ്ഞ ഇരുപത്തി നാലു വർഷമായി വീട്ടിൽ കണി ഒരുക്കുന്നത് ഞാനായതുകൊണ്ടു ഞാൻ കണ്ണുപൊത്തി വിഷുക്കണി കണ്ടിട്ടില്ല എന്നും,സുരേഷ് ഗോപിയുടെ ഈ പ്രസ്താവന ബാലിശവും തികഞ്ഞ മനുഷ്യത്വരഹിതവും , സ്ത്രീവിദ്വേഷവും ആണെന്നും സൂചിപ്പിക്കട്ടെ. ആരെങ്കിലും രാവിലെ ഉണർന്നു മറ്റുള്ളവർക്ക് കാണാൻ ഒരുക്കുന്നതാണ് കണി. അത് പതിവായി ഒരുക്കുന്ന ആൾ ഒരിക്കലും കണി കാണുന്നുമില്ല. അത് നൂറുശതമാനവും വീട്ടിലെ സ്ത്രീകൾ ആയിരിക്കുമെന്നും ഉറപ്പാണ്.

കണ്ണ് തുറക്കാതെ പ്രഭാത കൃത്യങ്ങൾ എല്ലാം ചെയ്തു, വസ്ത്രം മാറി, ഹോട്ടൽ റൂമിൽ നിന്നിറങ്ങി നേരെ തിരുവമ്പാടിയിൽ ചെന്നിട്ടെ…

Posted by Lekshmy Rajeev on Monday, 15 April 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *