സന്നിധാനത്ത് സംഘപരിവാറുകാർ ആക്രമിച്ച തൃശ്ശൂർ സ്വദേശിനി ലളിത സിപിഎം ജാഥയെ സ്വീകരിക്കാനെത്തി

  • 47
    Shares

ചിത്തിര ആട്ട വിശേഷ ദിവസം സന്നിധാനത്ത് വെച്ച് സംഘപരിവാറിന്റെ ക്രിമിനൽ സംഘം ആക്രമിച്ച തൃശ്ശൂർ സ്വദേശിനി ലളിതയും കുടുംബം സിപിഎം ജാഥയെ സ്വീകരിക്കാനെത്തി. തൃശ്ശൂരിലെ സ്വീകരണത്തിന് ശേഷം ജാഥ തന്റെ വീടിന് മുന്നിലൂടെ കടന്നുപോകുമ്പോഴാണ് ലളിതയും കുടുംബാംഗങ്ങളും കാത്തുനിന്ന് സ്വീകരിച്ചത്.

ശബരിമല വിഷയത്തിൽ സംഘപരിവാർ നടത്തുന്ന മുതലെടുപ്പ് സമരത്തെയും അക്രമസംഭവങ്ങളും ജനങ്ങൾക്ക് മുന്നിലെത്തിക്കുന്നതിനും വിശദീകരിക്കുന്നതിനുമായാണ് സിപിഎം ജാഥ സംഘടിപ്പിക്കുന്നത്. ഇതിനാണ് ലളിതയും കുടുംബവും അഭിവാദ്യം അർപ്പിച്ചത്. ഇനിയൊരിക്കലും ഒരു സ്ത്രീക്കും ഇത്തരം ഗതികേട് ഉണ്ടാകരുതെന്ന പ്രാർഥനയാണ് തനിക്കുള്ളതെന്ന് ലളിത പറഞ്ഞു

യുവതിയാണെന്നാരോപിച്ചാണ് 52 വയസ്സുകഴിഞ്ഞ ലളിതയെ സംഘപരിവാർ ്ക്രിമിനൽ സംഘം ആക്രമിച്ചത്. ലളിതയെ കൊല്ലാൻ ആഹ്വാനം ചെയ്യുന്ന ക്രിമിനലുകളുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *