അഭിസാരികയെന്ന് വിളിച്ചു, മകന്റെ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു; സന്നിധാനത്ത് ആക്രമണത്തിന് ഇരയായ ലളിത

  • 28
    Shares

സന്നിധാനത്ത് ചിത്തിട ആട്ട വിശേഷത്തിനിടെ ആക്രമണത്തിന് ഇരയായ ലളിത തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി. സംഘപരിവാർ ക്രിമിനലുകളിൽ നിന്ന് നേരിട്ട അക്രമത്തിൽ നിന്നും താനിപ്പോഴും മുക്തയായിട്ടില്ലെന്നാണ് ലളിത പറയുന്നത്. സംഭവത്തിന് ശേഷം മാധ്യമങ്ങളോട് എന്താണ് പറയേണ്ടത് എന്നതടക്കം അവർ ഉപദേശിച്ചതായും ലളിത പറയുന്നു

മകന്റെ ഭാര്യയുടെ ആധാർ കാർഡ് കാണിച്ചതിനാലാണ് തടഞ്ഞത് എന്ന് മാധ്യമങ്ങളോട് പറയണമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തി. എന്നിട്ടും തന്റെ അനുജത്തിയുടെ മകനാണ് തന്നെ ആക്രമിച്ചതെന്ന് ഇവർ അവന്റെ ചിത്രം സഹിതം പ്രചരിപ്പിച്ചു. ഇതാണ് തുറന്നുപറയാൻ കാരണമെന്നും ലളിത മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു

ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്. തന്റെ തലയ്ക്ക് ആദ്യമടിച്ചു. നാളികേരം കൊണ്ടെറിഞ്ഞു. അഭിസാരികയെന്നും കേട്ടാലറക്കുന്ന തെറികളും വിളിച്ചു. മകന്റെ ഇരുമുടി കെട്ട് വലിച്ചെറിഞ്ഞു കാൽ ചവിട്ടിയൊടിച്ചു. അനുജത്തിയുടെ മകന്റെ മുണ്ടും ഷർട്ടും വലിച്ചുകീറിയതായും ലളിത പറയുന്നു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *