ഭൂമി കയ്യേറ്റം: മന്ത്രി മണിയുടെ സഹോദരനും കുടുംബാംഗങ്ങൾക്കുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം

ഇടുക്കി ചിന്നക്കനാൽ സർക്കാർ ഭൂമി കയ്യേറിയ കേസിൽ വൈദ്യുത മന്ത്രി എംഎം മണിയുടെ സഹോദരൻ ലംബോദരനും കുടുംബാംഗങ്ങൾക്കുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. 2007 വി എസ് സർക്കാരിന്റെ കാലത്താണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

ലംബോദരനും കുടുംബാംഗങ്ങളും റവന്യു ഉദ്യോഗസ്ഥരുമടക്കം ഇരുപത്തിരണ്ടു പേരാണ് പ്രതി പട്ടികയിലുള്ളത്. ചിന്നക്കനാലിലെ വേണാട്ടുതാവളത്ത് മൂന്നേക്കർ 98 സെന്റ് സർക്കാർ ഭൂമി വ്യാജരേഖ ഉപയോഗിച്ച് സ്വന്തമാക്കിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ലംബോദരന്റെ ഭാര്യാ സഹോദരൻ പി എ രാജേന്ദ്രൻ ഒന്നാം പ്രതിയും ലംബോദരൻ രണ്ടാം പ്രതിയുമാണ്. പന്ത്രണ്ട് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാമ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *