അതിർത്തിയിൽ വീരമൃത്യു വരിച്ച സൈനികൻ ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം നാട്ടിലെത്തിച്ചു
കാശ്മീർ അതിർത്തിയിൽ പാക് സൈന്യത്തിന്റെ ആക്രമണത്തിൽ കൊലപ്പെട്ട ലാൻസ് നായിക് ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശ്ശേരിയിൽ എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. ജില്ലാ കലക്ടർ, ബന്ധുക്കൾ, മുൻ സൈനികർ എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.
നാല് സൈനികർ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. നെടുമ്പാശ്ശേരിയിൽ നിന്ന് മൃതദേഹം അദ്ദേഹത്തിന്റെ വീടായ ഉദയംപേരൂരിലേക്ക് കൊണ്ടുപോയി. 3 മണി വരെ പൊതുദർശനത്തിന് വെക്കും. തുടർന്ന് ആറ് മണിയോടെ ഇരിങ്ങാലക്കുട എംപറൽ ഇമ്മാനുൽ സെമിത്തേരിയിൽ സംസ്കാരം നടക്കും.
തിങ്കളാഴ്ചയാണ് കൃഷ്ണഘാട്ടി സെക്ടറിൽ വെച്ച് ലാൻസ് നായിക് ആന്റണിക്ക് വെടിയേറ്റത്.