ഭൂമി ഇടപാട്: കർദിനാൾ ആലഞ്ചേരിയെ അതിരൂപത ഭരണച്ചുമതലയിൽ നിന്ന് നീക്കി

ഭൂമി ഇടപാട് വിവാദത്തിൽ പെട്ട കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അതിരൂപതയുടെ ഭരണചുമതലകളിൽ നിന്ന് നീക്കി. പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തേടത്തിനെ പുതിയ അപ്പസ്തലിക് അഡ്മിനിസ്‌ട്രേറ്ററായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു

വിവാദ ഭൂമി ഇടപാടുകൾ നടന്ന മേഖല ഉൾപ്പെടുന്ന സ്ഥലം ഇനി പുതിയ അപ്പസ്തലിക് അഡ്മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തിലായിക്കും. കഴിഞ്ഞ വൈദിക സമിതി യോഗത്തിൽ കർദിനാൾ ആലഞ്ചേരി കുറ്റസമ്മതം നടത്തിയിരുന്നു. ഇത് വ്യക്തമാക്കി ഫ്രാൻസിസ് മാർപാപ്പക്ക് വൈദിക സമിതി റിപ്പോർട്ട് അയക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് നിർണായക തീരുമാനം വന്നത്. ഇടപാടിലൂടെ സഭയ്ക്കുണ്ടായ നഷ്ടം പരിഹരിക്കാമെന്ന് ഒത്തുത്തീർപ്പ് ചർച്ചയിൽ കർദിനാൾ അറിയിച്ചിരുന്നു. അതേസമയം സീറോ മലബാർ സഭയുടെ അധ്യക്ഷ സ്ഥാനത്ത് ആലഞ്ചേരി തുടരും.

സഭയ്ക്കുണ്ടായ കടങ്ങൾ വീട്ടാനാണ് രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിൽക്കാൻ തീരുമാനിച്ചത്. എന്നാൽ ഭൂമി വിൽപ്പന വൻ നഷ്ടമാണുണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഭവം വിവാദമായത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *