ഉരുൾപൊട്ടൽ നടന്ന സ്ഥലങ്ങളിൽ തിരച്ചിൽ നിർത്തുന്നുവെന്ന് വ്യാജപ്രചാരണം; അടിസ്ഥാനരഹിതമെന്ന് സർക്കാർ

ഉരുൾപൊട്ടൽ നടന്ന സ്ഥലങ്ങളിൽ തിരച്ചിൽ നിർത്തുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പുത്തുമലയിൽ തിരച്ചിൽ നിർത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ബന്ധുക്കളുടെ തൃപ്തിക്കനുസരിച്ചാണ് തീരുമാനമെടുക്കുക. ദുരന്തത്തിൽ കണ്ടെത്താനുള്ളവർക്കായി തിരച്ചിൽ തുടരും

തിരച്ചിലിനായി ജിപിആർ സംവിധാനം കൊണ്ടുവരും. ആദ്യം കവളപ്പാറയിലും പിന്നീട് പുത്തുമലയിലും ഇതുപയോഗിച്ച് തിരച്ചിൽ നടത്തും. തിരച്ചിൽ നിർത്തുന്നുവെന്ന പ്രചാരണം വ്യാജമാണെന്ന് നേരത്തെ ദുരന്തനിവാരണ അതോറിറ്റിയും വ്യക്തമാക്കിയിരുന്നു. കവളപ്പാറയിൽ നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *