മലബാറിൽ പലയിടങ്ങളിലും ഉരുൾപൊട്ടൽ; കൊട്ടിയൂർ ക്ഷേത്രത്തിനും തകർച്ച

Loading...
  • 21
    Shares

കോഴിക്കോട്: വടക്കൻ ജില്ലകളിൽ രണ്ട് ദിവസമായി തുടരുന്ന പേമാരിയിൽ കനത്ത നാശനഷ്ടങ്ങൾ. കണ്ണൂരിലും മലപ്പുറത്തും വയനാടും കോഴിക്കോടിന്റെയും മലയോര മേഖലകളിൽ നിരവധി ഉരുൾപൊട്ടലുകളുണ്ടായി. വയനാട് താമരശ്ശേരി ചുരത്തിൽ രണ്ടിടത്ത് ഉരുൾപൊട്ടി. വയനാട്ടിലേക്കുള്ള ഗതാഗതം സ്തംഭിച്ചു. ഈങ്ങാപ്പുഴയിൽ വെള്ളം കയറിയതോടെ വാഹനങ്ങൾ തിരിച്ചുവിടുകയാണ്.

വയനാട് കുറിച്യർ മലയിൽ മൂന്നാം തവണയും ഉരുൾപൊട്ടലുണ്ടായി. മക്കിമലയിലും ഉരുൾപൊട്ടി. കോഴിക്കോട് ജില്ലയിലെ വനമേഖലകളിൽ തുടരെ തുടരെ ഉരുൾപ്പൊട്ടലുകളുണ്ടാകുകയാണ്. ഇരവഴിഞ്ഞിപ്പുഴയും കുറ്റ്യാടി പുഴയും കരകവിഞ്ഞൊഴുകുകയാണ്.

കണ്ണൂർ കൊട്ടിയൂരിൽ ചാപ്പമലയിൽ വീണ്ടും ഉരുൾപൊട്ടി. കൊട്ടിയൂർ ക്ഷേത്രത്തിന് മുന്നിൽ മരം വീണ് വഴിപാട് കൗണ്ടർ തകർന്നു. ബാവലിപ്പുഴയും ചീങ്കണ്ണിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. മലപ്പുറം തേൻപാറയിൽ ഉരുൾപൊട്ടി. കരുവാരക്കുണ്ട്, കൽക്കുണ്ട് മേഖലയിലും ഉരുൾപൊട്ടലുണ്ടായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *