മലപ്പുറത്തും അട്ടപ്പാടിയിലും വീണ്ടും ഉരുൾപൊട്ടൽ; മൂന്ന് പേർ മണ്ണിനടിയിൽപ്പെട്ടു

കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ മലപ്പുറത്തും അട്ടപ്പാടിയിലും വീണ്ടും ഉരുൾപൊട്ടൽ. മലപ്പുറത്ത് കോട്ടക്കുന്നിലും വഴിക്കടവിലും നേരത്തെ ഉരുൾപൊട്ടലുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ കോട്ടക്കുന്നിലുണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് പേർ മണ്ണിനടിയിൽപ്പെട്ടതായാണ് റിപ്പോർട്ടുകൾ

വഴിക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു ഉരുൾപൊട്ടൽ. ഇവിടെ നിന്ന് ഒരു മൃതദേഹം ലഭിച്ചിട്ടുണ്ട്. അട്ടപ്പാടി കുറുവൻപാടി ഉണ്ണിലയിലുണ്ടായ ഉരുൾപൊട്ടലിൽ നിരവധി കുടുംബങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *