റെയിൽവേ പാതയിൽ വെള്ളം കയറി; പാലക്കാട് വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
സംസ്ഥാനത്ത് അതിശക്തമായി മഴ തുടരുന്നതിനിടെ ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു. കഞ്ചിക്കോട് ഭാഗത്ത് ട്രാക്കിലേക്ക് വെള്ളം കുത്തിയൊലിക്കുകയും മണ്ണിടിഞ്ഞ് വീഴുകയും ചെയ്തോടെയാണ് പാലക്കാട് വഴിയുള്ള ഗതാഗതം താറുമാറായത്.
ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. ബംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ ഭാഗങ്ങളിലേക്ക് പാലക്കാട് വഴിയുള്ള ട്രെയിൻ സർവീസുകളെയാണ് ബാധിച്ചിരിക്കുന്നത്. കഞ്ചിക്കോടാണ് ഗതാഗത തടസ്സം. നൂറോളം സർവീസുകളെ ഇത് ബാധിക്കും. ട്രാക്കിന്റെ അടിയിൽ മണ്ണൊലിപ്പ് ഉള്ളതിനാൽ പൂർവസ്ഥിതിയിലാക്കി പരീക്ഷണ ഓട്ടം നടത്തിയതിന് ശേഷം മാത്രമേ ഗതാഗതം പുന:സ്ഥാപിക്കു
ബി ലൈനിലാണ് മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് സർവീസ് തടസ്സപ്പെട്ടിരിക്കുന്നത്. അതേസമയം എ ലൈൻ വഴിയുള്ള സർവീസുകൾ തുടരുന്നതായി റെയിൽവേ അറിയിച്ചു