മലപ്പുറം ചെട്ടിയാംപാറയിൽ വീണ്ടും ഉരുൾപൊട്ടിയേക്കുമെന്ന് മുന്നറിയിപ്പ്
ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ ആറ് പേരുടെ മരണത്തിന് ഇടയാക്കിയ മലപ്പുറം ചെട്ടിയം പാറയിൽ വീണ്ടും ഉരുൾപൊട്ടിയേക്കുമെന്ന് മുന്നറിയിപ്പ്. ജിയോളജി വകുപ്പിന്റേതാണ് മുന്നറിയിപ്പ്. സ്ഥലത്ത് നടത്തിയ പ്രാഥമിക പരിശോധനയിൽ ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്നതായി കണ്ടെത്തി
മഴ കുറഞ്ഞ ശേഷം പ്രദേശത്ത് വിശദമായ പരിശോധന നടത്തും. ഈ സാഹചര്യത്തിൽ ഈ മേഖലയിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരോട് തിരികെ പോകരുതെന്ന് അധികൃതർ നിർദേശം നൽകി. ബുധനാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ ആണ് ആറ് പേർ മരിച്ചത്.