തരികിട സാബുവിനെ അറസ്റ്റ് ചെയ്യണം: കുത്തിയിരിപ്പ് സമരവുമായി ലസിത പാലക്കൽ

  • 97
    Shares

സോഷ്യൽ മീഡിയ വഴി തന്നോട് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ സാബു(തരികിട സാബു)വിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോർച്ച നേതാവ് ലസിത പാലക്കൽ കുത്തിയിരിപ്പ് സമരം നടത്തി. പാനൂർ പോലീസ് സ്‌റ്റേഷന് മുന്നിലാണ് ലസിതയുടെ കുത്തിയിരിപ്പ് സമരം നടന്നത്.

സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയ ലസിത പാലക്കലിന് പിന്തുണയുമായി പിന്നീട് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സുരേഷ് ബാബുവും എത്തി. നിലവിൽ ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് പരിപാടിയിൽ മത്സരാർഥിയായി പങ്കെടുക്കുകയാണ് തരികിട സാബു

ഒരാഴ്ചക്കുള്ളിൽ സാബുവിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുമെന്നും ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ലഭിക്കാനുള്ള കാലതാമസം കൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും പോലീസ് പറഞ്ഞു. രണ്ട് മണിക്കൂറോളം നേരമാണ് ലസിത പോലീസ് സ്‌റ്റേഷന് മുന്നിൽ കുത്തിയിരുന്നത്.

 


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *