ഞാൻ ശബരിമലയിൽ പോയിട്ടുണ്ട്, എന്നെ അനാവശ്യം പറഞ്ഞാൽ താഴമൺ ഇനിയും സമൂഹത്തിൽ താഴും; വെളിപ്പെടുത്തലുമായി ലക്ഷ്മി രാജീവ്

  • 78
    Shares

ശബരിമലയിൽ പോയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി ലക്ഷ്മി രാജീവ്. തന്നെ അനാവശ്യം പറഞ്ഞാൽ താഴമൺ ഇനിയും വല്ലാതെ സമൂഹത്തിൽ താഴും. തന്ത്രി കണ്ഠരര് രാജീവർക്കെതിരെയും ലക്ഷ്മി രാജീവ് രൂക്ഷ വിമർശനം ഉന്നയിച്ചു. അയ്യപ്പന്റെ നട അടച്ചു അയാൾ ഇറങ്ങുമെന്ന് പറഞ്ഞാൽ അതിനർഥം അയാൾ ഇറങ്ങണമെന്നാണ്.

താൻ ശബരിമലയിൽ പോയിട്ടുണ്ട്. കണ്ഠരര് രാജീവരാണ് മകനെ പതിനെട്ട് പ്രാവശ്യം മല ചവിട്ടിക്കാമെന്ന് നേർന്നോളാനും പറഞ്ഞത്. ബസന്ത് നഗർ അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ വെച്ചായിരുന്നുവത്. അയാൾ അക്കാര്യം നിഷേധിക്കും. അതറിഞ്ഞു കൊണ്ട് തന്നെയാണ് ഇത് തുറന്നുപറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം.

ഞാൻ ശബരി മലയിൽ പോയിട്ടുണ്ട്, കണ്ഠരര് രാജീവരാണ് മകനെ പതിനെട്ടു പ്രാവിശ്യം മല ചവിട്ടുക്കാമെന്നു നേർന്നോളാനും പറഞ്ഞത്. ബസന്ത് നഗർ അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ വച്ച്. അയാൾ അത് നിഷേധിക്കും, എന്നെ കണ്ടിട്ടേ ഇല്ല എന്ന് പറയും എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അത് തുറന്നു പറയുന്നത്. ഗതികെട്ട ഒരു സമയമായിരുന്നു, അച്ഛനും മരിച്ചു, കുട്ടികൾ ആയുമില്ല -ആകെ വലഞ്ഞ വർഷങ്ങൾ. ശബരിമലയല്ല, തീയിൽ ചാടാൻ ആരേലും പറഞ്ഞാൽ ചാടുന്ന സമയം.

എന്നെ അനാവശ്യം പറഞ്ഞാൽ താഴമൺ ഇനിയും വല്ലാതെ ഈ സമൂഹത്തിൽ താഴും. അതവർ ചെയ്യില്ല.അയ്യപ്പന്റെ നട അടച്ചു അയാൾ ഇറങ്ങുമെന്ന് പറഞ്ഞാൽ അതിനർത്ഥം അയാൾ ഇറങ്ങണമെന്നാണ്. അവിടെ യുവതികൾ കയറിയിട്ടുണ്ട്. ?

സ്വാമി അയ്യപ്പനറിയാം അവിടെ സ്ഥിരമായി യുവതികൾ വന്നിരുന്ന കാലം. അത് എടുത്തുകാട്ടി ആചാര ലംഘനം എന്ന് പറഞ്ഞു ശബരിമല നശിപ്പിക്കുന്നവർക്കു എതിരെ ഒന്നും പറഞ്ഞില്ലെങ്കിൽ ഞാൻ കൈകൂപ്പിയ ദൈവങ്ങൾക്ക് ഒരു അർത്ഥവും ഉണ്ടാവില്ല .

നിങ്ങൾ എന്നെ എന്ത് പറഞ്ഞാലും എനിക്കൊന്നുമില്ല.ശബരിമലയിൽ ഇപ്പോൾ സ്ത്രീകൾ ആരും പോകരുത്. അവിടുത്തെ ഗുണ്ടകളെ സർക്കാർ കൈകാര്യം ചെയ്യട്ടെ. അവിടെ എല്ലാവര്ക്കും പോകാൻ ഉള്ള സമയം വരും. ഞാൻ അന്ന് ആ ശ്രീകോവിലിനു മുന്നിൽ നിന്ന് കരഞ്ഞു പറഞ്ഞ എല്ലാം അയ്യപ്പൻ എനിക്ക് തന്നിട്ടുണ്ട്. മക്കളെ ജനിച്ച അന്ന് മുതൽ ഇന്ന് വരെ ഹരിവരാസനം കേൾപ്പിച്ചാണ് ഉറക്കുന്നത്.

എന്നെ വേണ്ടാത്തവർ ഇവിടെ നിന്നും പോകണം.ശബരിമല മാത്രമല്ല ഞാൻ പോകാത്ത അമ്പലങ്ങളില്ല, സൗത്തിൽ. ഏതു കല്ല് കണ്ടാലും വീണു കിടന്നു തൊഴുവുന്ന ഒരാളാണ് ലക്ഷ്മി.
?ഇരുപത്തി മൂന്നു വർഷമായി രാജീവിന്റെ കൂടെ. വീട്ടിലെ ഏറ്റവും പ്രധാന വാക്കാണ് സുരക്ഷ- മുന്നൂറോളം ജീവനുകളെ അങ്ങോട്ടും ഇങ്ങോട്ടും വിമാനത്തിൽ കൊണ്ട് പോകുന്ന ആ മനുഷ്യൻ അനുഷ്ഠിക്കുന്ന കൃത്യമായ ചിട്ടക്ക് നിയമങ്ങൾക്കു മുന്നിൽ ഞാൻ എന്നും വേലക്കാരി മാത്രം ആയിരുന്നു. പരാതി ഉണ്ടായിരുന്നു. ആ മനുഷ്യൻ കരഞ്ഞു , മതത്തിന്റെ പേരിൽ ഗുണ്ടകളെ ഇറക്കി കണ്ഠരരുകൾ അയ്യപ്പനെ വ്യഭിചാരിക്കുന്നതു. അയ്യോ അയ്യോ എന്ന് ഞങ്ങൾ എല്ലാവരും പറഞ്ഞു. അത് കൊണ്ട് പറയേണ്ടി വന്നു. പ്രാണ പ്രതിഷ്ഠ പഠിച്ച ഒരു ബ്രാഹ്മണനും ഒരു ഉറുമ്പിനെ പ്പോലും നോവിക്കില്ല. ഈ കാട്ടാളന്മാർ സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാൻ ഒരുത്തൻ ഇല്ലാതെ പോയല്ലോ? ?

ആരും ആവേശം മൂത്തു തെളിവുകൾ ശേഖരിക്കാൻ നിൽക്കേണ്ട. കേസ് ആകുകയാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ വക്കീൽ അത് വാദിച്ചോളും. രാജീവിന്റെ വാക്കാണ്. മാറില്ല.ആരും ഉൽക്കണ്ഠപ്പെടേണ്ട.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *