ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി

  • 8
    Shares

ലാവ്‌ലിൻ കേസ് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി. അന്തിമവാദം എപ്പോൾ തുടങ്ങാമെന്ന് ജനുവരി രണ്ടാം വാരം ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ എൻവി രമണ, എം ശാന്തന ഗൗഡർ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് മാറ്റിവെച്ചത്. തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥരായ എംവി രാജഗോപാൽ, ആർ ശിവദാസൻ, കസ്തൂരിരംഗ അയ്യർ എന്നിവർ നൽകിയ അപ്പീലുകളും സിബിഐ അപ്പീലിനൊപ്പം കോടതി മാറ്റിവെച്ചു.

തന്റെ കക്ഷിക്ക് അനുകൂലമായി രണ്ട് കോടതികൾ വിധി പറഞ്ഞതാണെന്നും ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്നും പിണറായിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ എല്ലാ ഹർജികളും ഒരുമിച്ച് പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ജനുവരിയിൽ ലാവ്‌ലിൻ കേസ് വീണ്ടും ചർച്ചയാകും

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *