എൽ ഡി എഫിനായി യുവരക്തം; അഞ്ച് മണ്ഡലങ്ങളിലെയും സ്ഥാനാർഥികൾ പുതുമുഖങ്ങൾ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും ഇടതു സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യുവാക്കളും പുതുമുഖങ്ങളുമാണ് എൽ ഡി എഫിന്റെ സ്ഥാനാർഥികൾ.

മഞ്ചേശ്വരത്ത് ശങ്കർ റേ, എറണാകുളത്ത് മനു റോയി, അരൂരിൽ മനു സി പുളിക്കൽ, കോന്നിയിൽ കെ യു ജനീഷ് കുമാർ, വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത് എന്നിവരാണ് എൽ ഡി എഫ് സ്ഥ്ാനാർഥികളാകുക.

ശങ്കർ റേ സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗവും കന്നഡ ഭാഷാ ന്യൂനപക്ഷ വിഭാഗക്കാരനുമാണ്. മണ്ഡലത്തിൽ നിന്നു തന്നെയുള്ള സ്ഥാനാർഥിയാണ് ശങ്കർ റേ. സി എച്ച് കുഞ്ഞമ്പുവിന്റെ പേരുകളാണ് നേരത്തെ കേട്ടിരുന്നതെങ്കിലും അവസാന നിമിഷം ശങ്കർ റേയെ തീരുമാനിക്കുകയായിരുന്നു

മാധ്യമപ്രവർത്തകൻ കെ എം റോയിയുടെ മകനും അഭിഭാഷകനുമാണ് മനു റോയി. എസ് എഫ് ഐ പ്രവർത്തകനായിരുന്നു. ഇടതു ലോയേഴ്‌സ് യൂനിയൻ നേതാവാണ്. അരൂരിൽ മത്സരിക്കുന്ന മനു സി പുളിക്കൽ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്.

കോന്നിയിലെ സ്ഥനാർഥി കെ യു ജനീഷ് കുമാർ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റാണ്. തിരുവനന്തപുരം മേയറായ വി കെ പ്രശാന്താണ് വട്ടിയൂർക്കാവിൽ മത്സരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *