എൽ ഡി എഫ് സർവസജ്ജം: തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഇന്ന് തുടക്കമാകും

  • 26
    Shares

സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞതോടെ എൽ ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഇന്ന് തുടക്കമാകും. പാലക്കാട് എംബി രാജേഷിന്റെ കൺവെൻഷനോടെയാണ് സംസ്ഥാനത്ത് സിപിഎമ്മിന്റെ പ്രചാരണ പരിപാടികൾ ആരംഭിക്കുക. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും

ആലപ്പുഴയിൽ നാളെ വി എസ് അച്യുതാനന്ദൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ആലത്തൂരിൽ ചൊവ്വാഴ്ച പി കെ ബിജുവിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

മാവേലിക്കരയിൽ ആർ ബാലകൃഷ്ണ പിള്ള തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി കോടിയേരി, കാനം അടക്കമുള്ള നേതാക്കളും വിവിധ മന്ത്രിമാരും വിവിധ കൺവെൻഷനുകൾക്ക് തുടക്കം കുറിക്കും. ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിൽ പിണറായി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *