തദ്ദേശ ഉപതെരഞ്ഞെടുപ്പ്: പാലക്കാട് ജില്ലയിലെ ആറ് വാർഡുകളിൽ നാലിലും എൽ ഡി എഫ് വിജയിച്ചു

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പാലാക്കാട് ജില്ലയിലെ ആറ് വാർഡുകളിൽ നാലിടത്തും എൽ ഡി എഫിന് ജയം. രണ്ട് വാർഡുകൾ എൽ ഡി എഫ് പിടിച്ചെടുക്കുകയായിരുന്നു. പാലക്കാട് നഗരസഭ 17ാം വാർഡും ഷൊർണൂർ നഗരസഭാ 17ാം വാർഡും യുഡിഎഫ് നിലനിർത്തി

പല്ലശ്ശന മഠത്തിൽക്കളം ആറാം വാർഡ് എൽഡിഎഫ് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. കെ യശോദയാണ് ജയിച്ചത്. തെങ്കര പഞ്ചായത്ത് 12ാം വാർഡ് എൽ ഡി എഫ് പിടിച്ചെടുത്തു. സി എച്ച് ഷനോബയാണ് ജയിച്ചത്. നെല്ലിയാമ്പതി പുലയമ്പാറയിലെ ഒന്നാം വാർഡ് എൽ ഡി എഫ് നിലനിർത്തി. വി മീനയാണ് ജയിച്ചത്

പൂങ്കോട്ടുകാവ് പഞ്ചായത്തിലെ 12ാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി രതിമോൾ വിജയിച്ചു. സ്വതന്ത്ര അംഗം പി പി മാലതിയായിരുന്നു എതിർ സ്ഥാനാർഥി

പാലക്കാട് നഗരസഭ 17ാം വാർഡിൽ യു ഡി എഫിന്റെ റിസ്വാന വിജയിച്ചു. ഷൊർണൂർ നഗരസഭ 17ാം വാർഡ് യുഡി എഫ് സ്ഥാനാർഥി പി ആർ പ്രവീണ വിജയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *