പേരൂർ കരിങ്കൽ ക്വാറി ഖനനം: മനോരമ നൽകിയത് വ്യാജ വാർത്ത; ഒപ്പിട്ടത് ലീഗുകാർ, വ്യാജവാർത്തക്കെതിരെ സിപിഎം നിയമനടപടിക്ക്

ഒറ്റപ്പാലം ലക്കിടി പേരൂരിൽ കരിങ്കൽ ക്വാറിയിൽ ഖനനം നടത്താൻ ലീഗുകാരനായ ഉടമ സിപിഎം ലോക്കൽ കമ്മിറ്റിക്ക് കരാർ ഒപ്പിട്ട് നൽകിയെന്ന മനോരമയുടെ വാർത്ത  വ്യാജമെന്ന് തെളിഞ്ഞു. മനോരമയുടെ വ്യാജവാർത്തക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് സിപിഎം ഒറ്റപ്പാലം ഏരിയ കമ്മിറ്റി അറിയിച്ചു.

ക്വാറി ഉടമയായ ലക്കിടി പേരൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി എ ഷൗക്കത്തലി സിപിഎമ്മുമായി കരാർ ഒപ്പിട്ടുവെന്നായിരുന്നു മനോരമയുടെ വാർത്ത. എന്നാൽ കരാറിൽ ഒപ്പിട്ടത് ഷൗക്കത്തലിയും രണ്ട് ലീഗ് നേതാക്കളുമാണെന്നാണ് വാസ്തവം.

സിപിഎമ്മിന് വേണ്ടി ആരും ഒപ്പിട്ടിട്ടില്ല. നൂറുരൂപയുടെ മുദ്രപത്രം വാങ്ങിയതും വ്യവസ്ഥകളിൽ ഒപ്പിട്ടതും ഷൗക്കത്തലിയാണ്. സിപിഎം ഏർപ്പെടുന്ന കരാറുകളിൽ കൃത്യമായി പാർട്ടിയുടെ പേര് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർകിസ്റ്റ് ) എന്ന് വ്യക്തമാക്കും.

ലെക്കിടി പേരൂർ പഞ്ചായത്തിൽ സിപിഎമ്മിന് രണ്ട് ലോക്കൽ കമ്മിറ്റിയുണ്ട്. ഇതിലേത് ലോക്കൽ കമ്മിറ്റിക്കാണ് കരാർ എഴുതി നൽകിയതെന്നും കരാറിൽ വ്യക്തമാക്കിയിട്ടില്ല. ദിവസവും പത്ത് ലോഡ് കല്ല് സിഐടിയു മംഗലം യൂനിറ്റിന് നൽകുമെന്ന വ്യവസ്ഥയും അടിസ്ഥാനരഹിതമാണെന്ന് സിപിഎം പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *