സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു

  • 10
    Shares

സംവിധായകനും തിരക്കഥാകൃത്തുമായ ലെനിൻ ര്ാജേന്ദ്രൻ അന്തരിച്ചു. 67 വയസ്സായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ആഴ്ചകൾക്ക് മുമ്പ് അദ്ദേഹത്തെ കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ആരോഗ്യനില വഷളാകുകയും മരിക്കുകയുമായിരുന്നു

കലാമൂല്യമുള്ള ഏറെ സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ലെനിൻ രാജേന്ദ്രൻ. വേനൽ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ആദ്യ സംരംഭം. ചില്ല്, പ്രേംനസീറിനെ കാൺമാനില്ല, മീനമാസത്തിലെ സൂര്യൻ, മഴക്കാല മേഘം, സ്വാതി തിരുന്നാൾ, ദൈവത്തിന്റെ വികൃതികൾ, മഴ, മകരമഞ്ഞ് തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തുവന്നു

കേരള സംസ്ഥാന ചലചിത്ര വികസന കോർപറേഷൻ ചെയർമാനായിരുന്നു. കടുത്ത കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ കൂടിയായിരുന്ന ലെനിൻ രാജേന്ദ്രൻ ഒറ്റപ്പാലത്ത് ഇടതുസ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *