എലിപ്പനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രോട്ടോക്കോൾ പുറത്തിറക്കി

  • 10
    Shares

സംസ്ഥാനത്ത് ചില ജില്ലകളിൽ എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രോട്ടോക്കോൾ പുറത്തിറക്കി. രോഗം മൂർച്ഛിച്ചവർക്ക് പെൻസിലിൻ ചികിത്സ ആവശ്യമായി വരും. താലൂക്ക് ആശുപത്രി മുതലുള്ള എല്ലാ ആശുപത്രികളിലും പെൻസിലിന്റെ ലഭ്യതയും ഇതിന് വേണ്ട മുൻകരുതലുകളും ഉറപ്പു വരുത്തിയിട്ടുണ്ട്. സന്നദ്ധ പ്രവർത്തകർക്കായി ആശുപത്രികളിൽ പ്രത്യേക കൗണ്ടർ തുറക്കും. പ്രതിരോധ ഗുളികകൾ കൗണ്ടവർ വഴി നൽകുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു

1 രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരും വീട് വൃത്തിയാക്കാൻ പോയവരും നിർബന്ധമായും ആഴ്ചയിൽ എലിപ്പനിക്കുള്ള പ്രതിരോധ ഗുളിക 200എംജി ഡോക്‌സിസൈക്ലിൻ കളിക്കണം. കഴിഞ്ഞ ആഴ്ച ഗുളിക കഴിച്ചവർ ഈ ആഴ്ചയും കഴിക്കണം.

2 രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ശേഷം ഡോക്ടർമാരെ കാണാൻ കഴിയാത്തവർ ആശുപത്രികളിലെത്തി പ്രതിരോധ മരുന്ന് കഴിക്കണം

3 ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കയ്യുറയും കാലുറയും ധരിക്കണം

4 പ്രളയ ബാധിത പ്രദേശത്ത് താമസിച്ചവരോ, ബന്ധപ്പെട്ട് പ്രവർത്തിച്ചവരോ പനി, ശരീരവേദന എന്നീ ലക്ഷണങ്ങൾ കണ്ടാൽ ആശുപത്രിയിലെത്തി ചികിത്സ തേടണംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *