രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ലൈഫ് ഗാർഡ് ജോൺസന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; ഭാര്യക്ക് സർക്കാർ ജോലി

തിരുവനന്തപുരം ശംഖുമുഖം കടലിൽ ആത്മഹത്യ ചെയ്യാനൊരുങ്ങിയ പെൺകുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ കടലിൽ അകപ്പെട്ട് മരിച്ച ലൈഫ് ഗാർഡ് ജോൺസൺ ഗബ്രിയേലിന്റെ കുടുംബത്തിന് കൈത്താങ്ങായി സർക്കാർ. ജോൺസന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകും. ഭാര്യക്ക് സർക്കാർ ജോലി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിലാകും ഭാര്യക്ക് ജോലി നൽകുക. ഓഗസ്റ്റ് 21നാണ് ജോൺസൺ രക്ഷാപ്രവർത്തനത്തിനിടെ മരിച്ചത്. പെൺകുട്ടി കടലിൽ ചാടുന്നത് കണ്ട ജോൺസൺ ഒപ്പം ചാടിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ലൈഫ് ഗാർഡുമാരുടെ സഹായത്തോടെ പെൺകുട്ടിയെ രക്ഷിച്ച് കരയിൽ എത്തിച്ചെങ്കിലും തൊട്ടുപിന്നാലെ എത്തിയ ശക്തമായ തിര ജോൺസണെ കടലിലേക്ക് വലിച്ചു കൊണ്ടുപോകുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *