ലിനിയുടെ ആഗ്രഹം കുടുംബം നിറവേറ്റി; ഇളയമകന് പറശ്ശിനിയിൽ വെച്ച് ചോറൂണ്

  • 87
    Shares

നിപ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ മകന് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വെച്ച് ചോറൂണ്. ലിനിയുടെ ആഗ്രഹങ്ങളിലൊന്നായിരുന്നു ഇളയ മകൻ സിദ്ധാർഥന്റെ ചോറൂണ് പറശ്ശിനിയിൽ വെച്ചാകണമെന്ന്.

ആശുപത്രിയിൽ കിടക്കുമ്പോൾ ലിനി നേർന്ന നേർച്ചയായിരുന്നുവിത്. ലിനിയുടെ ആഗ്രഹം കുടുംബം നിറവേറ്റുകയായിരുന്നു. അച്ഛൻ സജീഷിന്റെ മടിയിലിരുന്നാണ് സിദ്ധാർഥന്റെ ചോറൂണ് നടത്തിയത്. ലിനിയുടെ മൂത്തമകൻ ഋതുലും മറ്റെല്ലാ ബന്ധുക്കളും ചടങ്ങിലുണ്ടായിരുന്നു

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയായിരുന്നു ലിനി. നിപ വൈറസ് ബാധയെ തുടർന്ന് ആദ്യം മരിച്ച പേരാമ്പ്ര സ്വദേശികളായ യുവാക്കളെ ആശുപത്രിയിൽ പരിചരിച്ചിരുന്നത് ലിനിയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ലിനി മരിക്കുന്നത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാതെ ആശുപത്രി അധികൃതർ തന്നെ സംസ്‌കരിക്കുകയായിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *